അനധികൃത മദ്യവിൽപന നടത്തിയയാള്‍ പോത്താനിക്കാട് പോലീസിന്റെ പിടിയിൽ

 

 

മൂവാറ്റുപുഴ :അനധികൃതമായി വിദേശ മദ്യം കൈവശം വച്ച് വിൽപ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു. കുട്ടമംഗലം പരീക്കണ്ണി കുറ്റിയാനിക്കൽ വീട്ടിൽ രാജനാണ് (60) പോത്താനിക്കാട് പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ഒൻപതു ലിറ്റർ വിദേശമദ്യവും, ഉപയോഗിച്ചിരുന്ന സ്കൂട്ടറും, കൈവശമുണ്ടായിരുന്ന പൈസയും പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. പോത്താനിക്കാട് പോലീസ് ഇൻസ്പെക്ടർ നോബിള്‍ മാനുവൽ, സബ് ഇൻസ്പെക്ടർ ശശി എൻ.പി, എ,എസ്.ഐ അഷ്റഫ് സീനിയർ സിവിൽ പോലീസ് ഓഫീസർ സലിം, സിവിൽ പോലീസ് ഓഫീസർ ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ഊന്നുകല്‍, കുട്ടമ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിലും കോതമംഗലം എക്സൈസ് ഓഫീസിലും കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Back to top button
error: Content is protected !!