പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു

 

 

പൈങ്ങോട്ടൂർ :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.പുളിന്താനം സ്വദേശിയായ ബെന്നി ജോസഫ് (48)നെയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തത്.കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് മുറിയിൽ അതിക്രമിച്ച് കയറിയാണ് പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.പോത്താനിക്കാട് എസ്.എച്ച്.ഒ നോബിൾ മാനുവൽ, എസ്ഐമാരായ ജിയോ മാത്യു, എം.എൽദോസ് , എ.എസ്.ഐ ഫാൽബി അഗസ്റ്റിൻ, കെ.എം സലിം , അഫ്സൽ കോയ, ജീസൺ വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Back to top button
error: Content is protected !!