ഭിന്നശേഷിക്കാരിയായ യുവതിയെ പീഢിപ്പിക്കാൻ ശ്രമിച്ച ആയവന സ്വദേശിയെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

 

പൈങ്ങോട്ടൂർ : വീട്ടുകാർ ആരും ഇല്ലാതിരുന്ന സമയം നോക്കി ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽ കയറി പീഢിപ്പിക്കാൻ ശ്രമിച്ച കേസിൽ ആയവന സ്വദേശിയെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ആയവന പഞ്ചായത്തിൽ കാലാമ്പൂർ സിദ്ധൻപടിയിൽ നിന്നും പുളിന്താനത്ത് വാടക വീട്ടിൽ താമസിക്കുന്ന ചേന്നിരിക്കൽ വീട്ടിൽ സജി (46) നെയാണ് പോത്താനിക്കാട് സി.ഐ.നോബിൾ മാനുവലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഇയാൾ മുൻപ് മറ്റൊരു ഭിന്നശേഷിക്കാരി യുവതിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും സമാനമായ മറ്റൊരു പീഢനശ്രമം നടത്തിയത്. അന്വേഷണസംഘത്തിൽ എസ്.ഐ. ജിയോ മാത്യു, അജീഷ് കുട്ടപ്പൻ, ജാസ്മിൻ, ജിസൻ എന്നിവരും ഉണ്ടായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: Content is protected !!