കോഴിക്കൂട്ടില്‍ കയറിയ പെരുപാമ്പിനെ പിടികൂടി

 

പോത്താനിക്കാട് :പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ വടക്കേപുന്നമറ്റം ആഞ്ഞിലിക്കാപറമ്പില്‍ ജിന്‍സിന്‍റെ വീട്ടിലെ കോഴിക്കൂട്ടില്‍ കയറികൂടിയ പെരുംപാമ്പിനെ പിടികൂടി തുടർന്ന് വനപാലകര്‍ക്ക് കൈമാറി. ഇന്നലെ പുലര്‍ച്ചെ കോഴി കരയുന്നതിന്‍റെ ശബ്ദം കേട്ട് വീട്ടുകാര്‍ പരതിയപ്പോഴാണ് കോഴിക്കൂട്ടില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഒരു കോഴിയെ വിഴുങ്ങിയിരുന്നു. സമീപവാസികളും ഗ്രാമപഞ്ചായത്തംഗം സാബു മത്തായിയും ചേര്‍ന്നാണ് പിടികൂടിയത്. വിവരം അറിയിച്ചതിനെ തുടർന്ന് ഞാറക്കാട് ഫോറസ്റ്റ് സ്റ്റേഷനില്‍നിന്നെത്തിയ സംഘമാണ് പെരുമ്പാമ്പിനെ ഏറ്റുവാങ്ങിയത്.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!