പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിൽ അണുനശീകരണം നടത്തി.

 

മൂവാറ്റുപുഴ: ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി.
ജീവനക്കാരിയുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നതിനെ തുടർന്ന് ക്വാറന്റയിനിലായിരുന്ന പഞ്ചായത്ത് മെമ്പർമാരുടെയും മറ്റ് ജീവനക്കാരുടെയും പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്നാണ് അടച്ചിട്ടിരുന്ന ഓഫീസിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തിയത്.  ഉടൻ  പഞ്ചായത്ത് ഓഫീസ് പ്രവർത്തനം ആരംഭിക്കും.

Back to top button
error: Content is protected !!