നാട്ടിന്‍പുറം ലൈവ്പോത്താനിക്കാട്

പോത്താനിക്കാട് പഞ്ചായത്തിൽ ഫിക്സഡ് ടെസ്റ്റിങ് സെന്റർ ആരംഭിച്ചു.

പോത്താനിക്കാട് : പോത്താനിക്കാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ Domiciliary care centre ന്റെ ഭാഗമായി ഫിക്സഡ് ടെസ്റ്റിംഗ് സെന്റർ ഗ്രേസ് ഓഡിറ്റോറിയത്തിൽ ആരംഭച്ചു. സമീപ പഞ്ചായത്തുകളായ പൈങ്ങോട്ടൂർ, കവളങ്ങാട് എന്നിവിടങ്ങളിലെ ക്വാറന്റൈനിൽ ഇരിക്കുന്നവരും പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്ന ടാക്സി, ഓട്ടോ ഡ്രൈവർമാരെയുമാണ് ആണ് ആദ്യഘട്ടത്തിൽ പരിശോധിക്കുക. ആഴ്ചയിൽ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണ് ടെസ്റ്റിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. വരും ദിവസങ്ങളിൽ പോത്താനിക്കാട് പഞ്ചായത്തിലെ രജിസ്റ്റർ ചെയ്യുന്ന മുഴുവനാളുകൾക്കും ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കും. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി എബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സുജേഷ് ടെസ്റ്റിന് നേതൃത്വം നൽകും. നോഡൽ ഓഫീസർ ലാൽകൃഷ്ണ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജെറീഷ് തോമസ്, ആരോഗ്യ സ്ഥിരംസമിതി അംഗം ആൻസി മാനുവൽ തുടങ്ങിയവർ സംബന്ധിച്ചു.

Back to top button
error: Content is protected !!
Close