നെടുങ്കല്ലേപ്പടി- എരപ്പുപാറ റോഡ് ഉദ്ഘാടനം ചെയ്തു…..

 

മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമപഞ്ചായത്ത്  ഏഴാം വാര്‍ഡിലെ നെടുങ്കല്ലേപ്പടി- എരപ്പുപാറ റോഡിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ടി.അബ്രഹം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിന്‍സന്‍ ഇല്ലിക്കല്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജറീഷ് തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മേരി തോമസ്, ഗീത ശശികുമാര്‍, പ്രിയ എല്‍ദോസ്, സജി.കെ.വര്‍ഗീസ്, ജിമ്മി തോമസ്, ടി.എ.കൃഷ്ണന്‍കുട്ടി, അലക്‌സി സ്‌കറിയ, ലീലമ്മ ജോസഫ്, വിവിധ കക്ഷിനേതാക്കളായ എ.കെ.സിജു, എന്‍.എ.ബാബു, കെ.പി.ജയിംസ്, പി.വി.ഐസക്ക് തുടങ്ങിയവര്‍ സംമ്പന്ധിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 12-ലക്ഷം രൂപ മുതല്‍ മുടക്കിയാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

ചിത്രം- പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ നെടുങ്കല്ലേപ്പടി- എരപ്പുപാറ റോഡിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു…………

Back to top button
error: Content is protected !!