നാട്ടിന്‍പുറം ലൈവ്പോത്താനിക്കാട്

നവീകരിച്ച പോത്താനിക്കാട് മാവേലി സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം നാളെ

മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന സപ്ലൈകോയുടെ മാവേലി സ്റ്റോര്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യത്തോടെ മാവേലി സൂപ്പര്‍ സ്റ്റോറാക്കി ഉയര്‍ത്തി പ്രവര്‍ത്തനമാരംഭിക്കുകയാണ്. പ്രവര്‍ത്തനോദ്ഘാടനം ബുധനാഴ്ച വൈകിട്ട് നാലിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാവേലി സൂപ്പര്‍ സ്റ്റോര്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. അധ്യക്ഷത വഹിക്കും. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. ജോസഫ് ആദ്യവില്‍പ്പന നിര്‍വ്വഹിക്കും. 2005-ല്‍ പോത്താനിക്കാട് പഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സപ്ലൈകോയുടെ മാവേലി സ്‌റ്റോര്‍ മാവേലി സൂപ്പര്‍ സ്റ്റോറാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ. നേരത്തെ മന്ത്രി പി. തിലോത്തമന് നിവേദനം നല്‍കിയിരുന്നു. മാവേലി സൂപ്പര്‍ സ്റ്റോറാക്കി ഉയര്‍ത്തുന്നതോടെ വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കുകയാണ് സൂപ്പര്‍ സ്റ്റോറുകളുടെ ലക്ഷ്യം. ഉപഭോക്താവിന് ആവശ്യമായ ഉത്പന്നങ്ങള്‍ സ്വയം തിരഞ്ഞെടുക്കുവാനും കഴിയും.

Back to top button
error: Content is protected !!
Close