പോത്താനിക്കാട് പുകപ്പുര കത്തി നശിച്ചു.

പോത്താനിക്കാട് : തായ്മറ്റം ആണ്ടൂര്‍ റോണിയുടെ റബ്ബര്‍ പുകപ്പുര കത്തിനശിച്ചു. വീടിനോടുചേര്‍ന്നുള്ള പുകപ്പുരയും 200 കിലോയോളം റബര്‍ഷീറ്റും ഇതോടൊപ്പം കത്തി നശിച്ചു. ഇന്നലെ ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാരും കല്ലൂര്‍ക്കാട് നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘവും ചേര്‍ന്ന് തീയണച്ചു. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഉടമ റോണി ആണ്ടൂര്‍ പറഞ്ഞു.

ഫോട്ടോ – പോത്താനിക്കാട് ആണ്ടൂര്‍ റോണിയുടെ റബര്‍ പുകപ്പുര കത്തിയ നിലയില്‍.

Back to top button
error: Content is protected !!