പോത്താനിക്കാട് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിന് സ്വന്തമായി കെട്ടിടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു.

മൂവാറ്റുപുഴ: പോത്താനിക്കാട് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിന് സ്വന്തമായി കെട്ടിടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. പുതിയ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിങ് ജോലികള്‍ എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു.പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, ആയവന, പല്ലാരിമംഗലം, വാരപ്പെട്ടി, കവളങ്ങാട്  ഗ്രാമപഞ്ചായത്തുകളിലെ ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വൈദ്യുതി വിതരണം നിയന്ത്രിക്കുന്ന ഓഫീസാണിത്. തുടക്കം മുതലേ വാടകകെട്ടിടങ്ങളിലെ  അസൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചു വന്ന ഓഫീസിന് വേണ്ടി പോത്താനിക്കാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനോട് ചേര്‍ന്ന് വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള  20 സെന്റ് സ്ഥലത്ത്  വൈദ്യുതി വകുപ്പില്‍ നിന്നും അനുവദിച്ച  48 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇരുനില കെട്ടിടം നിര്‍മ്മിക്കുന്നത് . നിലവില്‍ 12000 രൂപ മാസ വാടക നല്‍കിയാണ്  സെക്ഷന്‍ ഓഫീസ്  പ്രവര്‍ത്തിക്കുന്നത്.ആറു പഞ്ചായത്തുകളിലായി 136 കിലോമീറ്റര്‍ 11 കെ.വി ലൈനുകളും 1000 കിലോമീറ്റര്‍ എല്‍.ടി ലൈനുകളും 179 ട്രാന്‍സ്‌ഫോര്‍മറുകളും ഉള്ള ഒരു വലിയ സെക്ഷനാണ് പോത്താനിക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍.23000 -ഓളം ഉപഭോക്താക്കളും ഈ സെക്ഷനു കീഴിലുണ്ട്.   ഒരു അസിസ്റ്റന്റ് എന്‍ജിനീയറും മൂന്നു സബ് എന്‍ജീനീയര്‍മാരും ഉള്‍പ്പെടെ 36 ജീവനക്കാരാണ് ഈ സെക്ഷനില്‍ ജോലി ചെയ്യുന്നത്. കെ എസ് ഇ ബി ഓഫീസിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ഏറെക്കാലമായുള്ള  ആവശ്യമാണ്  യാഥാര്‍ത്ഥ്യമാകുന്നത്.ചടങ്ങില്‍ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്തോഷ് പി എബ്രഹാം, ജില്ലാ പഞ്ചായത്തംഗം കെ.ടി.അബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം വിന്‍സന്‍ ഇല്ലിക്കല്‍, അസി.എഞ്ചിനീയര്‍ പി.ജി.ഗണേഷ് കുമാര്‍, സബ് എന്‍ജിനീയര്‍ സജി പോള്‍,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഏ കെ സിജു, എന്‍ എ ബാബു, കെ പി ജയിംസ്, എല്‍ദോസ് പുത്തന്‍പുര എന്നിവര്‍ പങ്കെടുത്തു..
ചിത്രം-പോത്താനിക്കാട് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെ കോണ്‍ഗ്രീറ്റ് ജോലികള്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു………………..

Back to top button
error: Content is protected !!