പുറമ്പോക്കിലെ ആഞ്ഞിലി മരം:മോഷണശ്രമം:- വിവാദങ്ങൾ പുകയുന്നു

പോത്താനിക്കാട്: ഒന്നര ആഴ്ച മുൻപ് പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ പുഴയുടെ സമീപം പുറംമ്പോക്കിൽ പമ്പ് ഹൗസിനോട് ചേർന്ന് നിന്നിരുന്ന 100 ഇഞ്ച് വണ്ണമുള്ള ആഞ്ഞിലിമരം മുറിച്ച് കടത്തുവാൻ ശ്രമിച്ച സംഭവത്തിൽ വിവാദങ്ങൾ പുകയുന്നു. ഈ മോഷണ ശ്രമത്തിനെതിരെ പതിമൂന്നാം വാർഡ് മെമ്പർ ലീലാമ്മ ജോസഫ് പോത്താനിക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.യഥാർത്ഥ പ്രതികൾ ആരാണെന്ന് ഇതുവരെയും കണ്ടെത്താൻ പോലീസിനായിട്ടില്ല.

എന്നാൽ വാർഡ് മെമ്പറുടെ മൗനസമ്മതത്തിലാണ് ഈ ആഞ്ഞിലിമരം മോഷണ ശ്രമം നടന്നതെന്ന് എൽഡിഎഫ് ആരോപിച്ചു .ഇതിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പറുടെ വീട്ടിലേക്ക് പ്രതിഷേധമാർച്ച് നടത്തി.മാർച്ച് സിപിഎം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം കെ ടി അബ്രഹാം,ബ്ലോക്ക് പഞ്ചായത്ത് അംഗം, വിൻസൺ ഇല്ലിക്കൽ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ പി ജെയിംസ്,പി.എം ശശികുമാർ,സിപിഎം ലോക്കൽ സെക്രട്ടറി എകെ സിജു ,ഷിജോ എബ്രഹാം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി,മാർച്ച് വീടിന് മുൻപിൽ വച്ച് പോലീസ് തടഞ്ഞു.

എന്നാൽ ഈ മോഷണ ശ്രമം നടത്തിയ സാമൂഹ്യവിരുദ്ധരെ കണ്ടുപിടിച്ച് നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് പൊലീസിലും മറ്റ് അധികാരികൾക്കും പരാതി നൽകിയിട്ടുള്ളത് ആണെന്നും മെമ്പർ പ്രതികരിച്ചു. പോത്താനിക്കാട് പഞ്ചായത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് NM ജോസഫിന്റെ ഭാര്യയാണ് വാർഡ് മെമ്പർ ലീലാമ്മ ജോസഫ്, പോലീസ് അന്വേഷിച്ച് കണ്ടുപിടിക്കേണ്ട പ്രതികളെ ഒരു പഞ്ചായത്ത് മെമ്പർ എന്ന നിലയ്ക്ക് താൻ എങ്ങനെ കണ്ടുപിടിക്കും എന്നും ഇത് എന്നെയും എന്റെ കുടുംബത്തെയും മനപ്പൂർവ്വം അപകീർത്തിപ്പെടുത്താൻ ആയിട്ടുള്ള സിപിഎം ശ്രമമാണെന്നും മെമ്പർ കൂട്ടിച്ചേർത്തു, ഈ രാഷ്ട്രീയ കുപ്രചരണത്തിൽ ജനങ്ങൾ തെറ്റിദ്ധരിക്കല്ലാ എന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു.

Back to top button
error: Content is protected !!