പോത്താനിക്കാട് ഉറിയൻ പാടശേഖരത്തിൽ നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി.

പോത്തനിക്കാട്: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പൈങ്ങോട്ടൂർ സെന്റ്. ആന്റണിസ് ഫൊറോന പള്ളിയുടെയും പൈങ്ങോട്ടൂർ കൃഷിഭവന്റെയും സഹകരണത്തോടെ ഇൻഫാമിന്റെ നേതൃത്വത്തിൽ ഉറിയൻ പാടശേഖരത്തിൽ നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്തംഗം സെബാസ്റ്റ്യൻ പറമ്പിൽ ഉദ്‌ഘാടനം ചെയ്തു. ഇൻഫാം സംസ്ഥാന ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ജോസ് മോനിപ്പിള്ളി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. മാത്യു തറപ്പിൽ, പഞ്ചായത്ത്‌ അംഗം സാബു മത്തായി, ഇൻഫാം പ്രസിഡന്റ്‌ ജോയ് ചെറുകാട്ട്, കൃഷി ഓഫീസർ മീര മോഹൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൈക്കാരന്മാരായ മെജോ കിഴക്കേകുരുവിത്തടത്തിൽ, ഫ്രാൻസിസ് നെല്ലികുന്നേൽ എന്നിവർ പ്രസംഗിച്ചു. ഈ വർഷം ജൂൺ 25 നാണ് 5 ഏക്കർ പാടത്തു നെൽകൃഷി ഇറക്കിയത്.
കൃഷി ഇറക്കിയിട്ട് 5 മാസം പൂർത്തിയായത്തോടെയാണ് വിളവെടുപ്പ് നടത്തിയത്.

Back to top button
error: Content is protected !!