പോത്താനിക്കാട്

പോത്താനിക്കാട് സെന്റ്. സേവിയേഴ്സ് ചർച്ച് ലിങ്ക് റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്തിലെ സെന്റ്. സേവിയേഴ്സ് ചർച്ച് ലിങ്ക് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തി എബ്രഹാം നിർവ്വഹിച്ചു. ഒമ്പതാം വാർഡിൽ മൂവാറ്റുപുഴ കാളിയാർ റോഡിനെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമാണം ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടുകൂടി 12 ലക്ഷം രൂപ മുടക്കിയാണ് പൂർത്തിയാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജറീഷ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ റ്റി.എ. കൃഷ്ണൻ കുട്ടി, പഞ്ചായത്ത് മെമ്പർമാരായ സജി കെ. വർഗീസ്, എം.സി. ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു.

Back to top button
error: Content is protected !!
Close