പോത്താനിക്കാട് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന് വരവേല്പ്.

 

മൂവാറ്റുപുഴ:മൂവാറ്റുപുഴ മണ്ഡലത്തിന്റെ കിഴക്കൻ മേഖലയിലെ കാർഷിക ഗ്രാമമായ പോത്താനിക്കാട് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന് ഉജ്വല വരവേല്പ്. നാടിന്റെ വികസനത്തിൽ ഏറെ പദ്ധതികൾ നടപ്പാക്കിയ പഞ്ചായത്തിൽ

സ്വീകരിയ്ക്കാനെത്തിയവർ എൽദോയ്ക്ക് വിജയം ആശംസിച്ചു.ആധുനികമായി നവീകരിച്ച ഗ്രാമീണ റോഡുകൾ പഞ്ചായത്തിന്റെ ഗതാഗത സൗകര്യം വർധിപ്പിച്ചതും കാർഷിക മേഖലയിലെ വികസനം മറ്റ് മേഖലകളിലുണ്ടാക്കിയ വിവിധ പദ്ധതികളുമെല്ലാം എൽദോ എബ്രാഹാമിന്റെ വിജയത്തിന് കാരണമാകും.
ഞായറാഴ്ച്ച രാവിലെ പറമ്പഞ്ചേരി പുളിന്താനം പള്ളികളിൽ പുരോഹിതരേയും വിശ്വാസികളേയും കണ്ടു. മഞ്ഞളാംപാറ കോളനി പുളിന്താനം കോളനി, കല്ലടഭൂതപ്പാറ കോളനികളിലുമെത്തി വോട്ടഭ്യർത്ഥിച്ചു. ഞാറക്കാട് പള്ളിയിൽ പെരുന്നാളിൽ സംബന്ധിച്ചു.തുടർന്ന് മരണവീട് സന്ദർശിച്ചു. മൂവാറ്റുപുഴയിൽ എൽ ഡി വൈഎഫ് സംഘടിപ്പിച്ച യൂത്ത് മാർച്ചിലും ആയവന,കല്ലൂർക്കാട്, പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്ത് തല എൽഡിഎഫ് കൺവൻഷനുകളിലും എൽദോ എബ്രഹാം പങ്കെടുത്തു.

ചിത്രം – എൽദോ എബ്രഹാം പോത്താനിക്കാട് പഞ്ചായത്തിൽ വോട്ടഭ്യർത്ഥിക്കുന്നു

Back to top button
error: Content is protected !!