പോത്താനിക്കാട്

പോത്താനിക്കാട് മണ്ണടിക്കുന്നത് നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു.

 

മൂവാറ്റുപുഴ: നിലം പതിപ്പിൽ കിടക്കുന്ന സ്ഥലം മണ്ണടിക്കുന്നത്
നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. എന്നാൽ ഈ സ്ഥലത്ത് നിന്നും മണ്ണ് അടിക്കുവാൻ അനുവാദം ലഭിച്ചിട്ടുള്ളതാണെന്ന് സ്ഥലം ഉടമസ്ഥർ അവകാശപ്പെട്ടു. നാട്ടുകാർ മണ്ണ് അടിക്കുന്നത് തടഞ്ഞപ്പോൾ വാർഡ് മെമ്പർ പോലീസ് സ്റ്റേഷനിലും ആർ.ഡി.ഒ. ഓഫീസിലും എറണാകുളം കളക്ടറേറ്റ് ഓഫീസിലും ഫോണിൽ വിളിച്ച് പരാതി നൽകി. ഈ മാസം
16ന് അനധികൃതമായി മണ്ണടിക്കുന്നതിനെതിരെ വാർഡ് മെമ്പർ ആൻസി മാനുവൽ പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫീസിലും പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെയാണ് ഇവർ മണ്ണ് അടിക്കുന്നത്. മെമ്പറുടെ പരാതിയെതുടർന്ന് സംഭവ സ്ഥലത്ത് പോലീസ് എത്തിയെങ്കിലും മണ്ണ് അടിച്ച് നിരത്തുന്ന ജെ.സി.ബി. കസ്റ്റഡിയിലെടുക്കാൻ പോലീസിന് അധികാരമില്ലെന്നും അറിയിച്ചു.

Back to top button
error: Content is protected !!
Close