പോത്താനിക്കാട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ മൂല്യവര്‍ധിത യൂണിറ്റ് ഉദ്ഘാടനം ചെയ്തു

 

മൂവാറ്റുപുഴ : പോത്താനിക്കാട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഹരിത കേരള മൂല്യവര്‍ധിത യൂണിറ്റിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാമിഷന്‍ കോഓർഡിനേറ്റർ എസ് രഞ്ജിനി ഉദ്ഘാടനം ചെയ്തു. കപ്പ, ചക്ക, തേങ്ങ തുടങ്ങിയവയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാണ് ഇവിടെ തയ്യാറാക്കുന്നത്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മഞ്ജു സാബു അധ്യക്ഷയായി. മല്ലിക ഹരിദാസ് സ്വാഗതം പറഞ്ഞു. എഡിഎംസി മാരായ കെ വിജയം, ടി എം റജീന, വൈസ് ചെയര്‍പേഴ്‌സണ്‍ ടെസി സിബി, ബ്ലോക്ക് കോ ഓഡിനേറ്റര്‍ രഞ്ജിനി എം നായര്‍, എന്‍ എം ജോസഫ്, ഡോളി സജി, മെമ്പര്‍ സെക്രട്ടറി ലാല്‍ ടി കൃഷ്ണ, ലിബി ജോമി, സിഡിഎസ് മെമ്പര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ :
പോത്താനിക്കാട് മൂല്യവര്‍ധിത യൂണിറ്റിന്റെ ഉദ്ഘാടനം എസ് രഞ്ജിനി ഉദ്ഘാടനം ചെയ്യുന്നു

Back to top button
error: Content is protected !!