പോത്താനിക്കാട് പഞ്ചായത്തിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തു.

 

പോത്താനിക്കാട്: പഞ്ചായത്തിലെ എസ്.സി., എസ്.ടി. വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. പോത്താനിക്കാട് പഞ്ചായത്തിന്റെ 2019-2020 വാർഷിക പദ്ധതി പ്രകാരമാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. പഞ്ചായത്തിൽ താമസിക്കുന്ന 7 എസ്‌.സി. വിദ്യാർഥികൾക്കും ഒരു എസ്‌.റ്റി. വിദ്യാർഥിനിക്കുമാണ് ലാപ്ടോപ്പുകൾ കൈമാറിയത്. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജറീഷ് തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തി അബ്രഹാം ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ലീലാമ്മ ജോസഫ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ റ്റി.എ. കൃഷ്ണൻകുട്ടി, പഞ്ചായത്ത്‌ അംഗങ്ങളായ സജി. കെ വർഗീസ്, എം.സി. ജേക്കബ്, ജിമ്മി കെ. തോമസ്, പഞ്ചായത്ത്‌ സെക്രട്ടറി രാജശ്രീ, അസിസ്റ്റന്റ് സെക്രട്ടറി ലാൽ കൃഷ്ണ തുടങ്ങിയവർ സംബന്ധിച്ചു.

Back to top button
error: Content is protected !!