സെന്റ്. സേവിയേഴ്‌സ് ചർച്ച് ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു.

 

മൂവാറ്റുപുഴ: സെന്റ്. സേവിയേഴ്‌സ് ചർച്ച് ലിങ്ക് റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം നിർവ്വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ചാണ് സെന്റ്. സേവിയേഴ്‌സ് ചർച്ച് ലിങ്ക് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. ബ്ലോക്ക് ഡിവിഷൻ അംഗം വിൽസൺ ഇല്ലിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ പഞ്ചായത്ത് അംഗം മേരി തോമസ് സ്വാഗതം ആശംസിച്ചു. സെന്റ് സേവിയേഴ്‌സ് പള്ളി വികാരി റവ. ഫാദർ ഫ്രാൻസിസ് ആലപ്പാട്ട്‌, പുളിന്താനം സെന്റ് ജോൺസ് യാക്കോബായ പള്ളി വികാരി റവ.ഫാ. മാത്യു കുഴിവേലിപുറത്ത്, ബിജു ജോസഫ് എന്നിവർ ആശംസകൾ നേർന്നു. പഞ്ചായത്ത് അംഗം പ്രിയ എൽദോസ് നന്ദിയും രേഖപ്പെടുത്തി. ജിമ്മി കെ. തോമസ്, ഗീത ശശികുമാർ, സി.ഡി.എസ്. ചെയർപേഴ്സൺ മഞ്ജു സാബു, ഫാർമേഴ്‌സ് ബാങ്ക് ഭരണ സമിതി അംഗം ജിജി വർഗീസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺക്രീറ്റിംഗിന്റെ ക്യൂറിങ് പീരീഡ് പൂർത്തിയാക്കാതെ പോത്താനിക്കാട് പഞ്ചായത്തു ഭരണസമിതി ഉദ്ഘാടന നാടകം നടത്തി ഭാരവാഹനം കയറ്റി റോഡ് കേടുവരുത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Back to top button
error: Content is protected !!