കിണറ്റില്‍ വീണ യുവാവിനെ അഗ്‌നിശമന സേന രക്ഷപെടുത്തി

കോതമംഗലം: കിണറ്റില്‍ വീണ യുവാവിനെ അഗ്‌നിശമന സേന രക്ഷപെടുത്തി. കോട്ടപ്പടി വടാശ്ശേരി വിലക്കപ്പാടി നിഖില്‍ ജയന്‍ (28) ആണ് കിണറില്‍ വീണത്. കോതമംഗലം അഗ്‌നി രക്ഷാസേനയിലെ പി.എം ഷാനവാസ് കിണറ്റിലിറങ്ങി യുവാവിനെ കരയ്‌ക്കെത്തിക്കുകയായിരുന്നു.നിഖലിനെ ഫയര്‍ഫോഴ്‌സ് സേനയുടെ ആംബുലസില്‍ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി.എം റഷീദിന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷ പ്രവര്‍ത്തനത്തില്‍ അനുരാജ്, ബേസില്‍ഷാജി, അന്‍വര്‍സാദത്, വൈശാഖ്, രഗേഷ്‌കുമാര്‍,അജിലേഷ്, ജിത്തു തോമസ്, ജിനോ എന്നിവരും പങ്കെടുത്തു

Back to top button
error: Content is protected !!