പോസ്റ്റ് ഓഫീസില്‍ സമ്പത്തിക തിരിമറി: പോസ്റ്റുമാസ്റ്റര്‍ക്കെതിരെ നടപടി

 

മുള്ളരിങ്ങാട്: പോസ്റ്റ് ഓഫീസില്‍ സമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയില്‍ പോസ്റ്റുമാസ്റ്റര്‍ക്കെതിരെ നടപടി. മുള്ളരിങ്ങാട് പോസ്റ്റുമാസ്റ്റര്‍ ചാലില്‍ സാബുവിനെതിരെയാണ് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള പദ്ധതികളില്‍ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടി സ്വീകരിച്ചത്. സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ ആണ് കൂടുതല്‍ ക്രമക്കേട് നടന്നത്.
സേവിംഗ് അക്കൗണ്ടിലും റെക്കറിംഗ് ഡെപ്പോസിറ്റിലും തിരിമറി നടത്തിയിട്ടുണ്ടെന്നാണ് വിവരം. സുകന്യ സമൃദ്ധി പാസ് ബുക്ക് ഓഫീസില്‍ സൂക്ഷിച്ചാണ് തിരിമറിക്ക് സാഹചര്യം ഒരുക്കിയത്. തപാല്‍ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

 

Back to top button
error: Content is protected !!