നാ​ലു​വ​രിപ്പാത അ​ലൈ​ൻ​മെ​ന്‍റു​ക​ളു​ടെ സാ​ധ്യ​ത : ഡ്രോ​ണ്‍ സ​ർ​വേ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി

കോതമംഗലം: തങ്കളം – കാക്കനാട് നാലുവരി പാത അലൈന്‍മെന്റുകളുടെ സാധ്യത പരിശോധിക്കാന്‍ ഡ്രോണ്‍ സര്‍വേ നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. ആന്റണി ജോണ്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പഴയ അലൈന്‍മെന്റ് ഇപ്പോള്‍ ഫീസിബിള്‍ അല്ലെന്ന വാദം ഉയര്‍ന്നു വരുന്‌പോള്‍ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ വലിയ ആശങ്കയിലാണ്. ആയതിനാല്‍ തന്നെ പദ്ധതി പഴയ അലൈന്‍മെന്റ് പ്രകാരം തന്നെ കിഫ്ബി പദ്ധതിയായി നടപ്പാക്കണമെന്ന് എംഎല്‍എ സഭയില്‍ ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!