പല്ലാരിമംഗലം പഞ്ചായത്തില്‍ നിര്‍മ്മിച്ച കുളത്തിന്റെ ഉദ്ഘാടനം നടത്തി

പല്ലാരിമംഗലം: കാര്‍ഷിക ആവശ്യത്തിനായി പല്ലാരിമംഗലം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച കുളത്തിന്റെ ഉദ്ഘാടനം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ലോക ജലദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുളത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സ്ഫിയ സലിം അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് ഓവര്‍സിയര്‍ ലിജുനു അഷറഫ്, മേറ്റ്മാരായ ബീമ ഷംസുദ്ധീന്‍, സജിനി സതീഷ്, ആനി തോമസ് എന്നിവര്‍പ്രസംഗിച്ചു.

 

Back to top button
error: Content is protected !!