കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ നിര്‍മ്മിച്ച കുളത്തിന്റെ ഉദ്ഘാടനം നടത്തി

കല്ലൂര്‍ക്കാട്: കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ നിര്‍മ്മിച്ച കുളത്തിന്റെ ഉദ്ഘാടനം നടത്തി. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ആയിരം കുളങ്ങള്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുളം നിര്‍മ്മിച്ചത്. ജലദിനമായിരുന്ന ബുധനാഴ്ച മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഫ്രാന്‍സീസ് തെക്കേക്കര ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം സണ്ണി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ മനു മുരളി, ഓവര്‍സീയര്‍ നിഖില്‍ കെ ജോയി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!