ഡിജിപി ഓഫീസ് മാര്‍ച്ചിനു നേരേ പോലീസ് അതിക്രമം: കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

മൂവാറ്റുപുഴ: കെപിസിസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരേ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

കോലഞ്ചേരി: കെപിസിസി യുടെ നേതൃത്വത്തില്‍ ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരേ പോലീസ് നടത്തിയ നടപടിയില്‍ പ്രതിഷേധിച്ച് പുത്തന്‍കുരിശ് – പട്ടിമറ്റം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോലഞ്ചേരി ടൗണില്‍ പ്രതിഷേധ ജാഥ നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പുത്തന്‍കുരിശ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പോള്‍സണ്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. പട്ടിമറ്റം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി. എല്‍ദൊ, സി.പി. ജോയി, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിന്ദു റെജി, പീറ്റര്‍ കുപ്ലാശേരി, മനോജ് കാരക്കാട്, സ്‌കറിയ എബ്രഹാം, ഹനീഫ കുഴിപ്പള്ളി, കെ.കെ. രമേശ്, രഞ്ജിത് പോള്‍, ടി.പി. വര്‍ഗീസ്, എം.എസ്. മുരളീധരന്‍, ഷാഹിര്‍ ഐരാപുരം, പ്രദീപ് എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!