മൂവാറ്റുപുഴയില്‍ പോലീസ് ട്രയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി മൂവാറ്റുപുഴ പോലീസ് സബ് ഡിവിഷനു വേണ്ടി ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. സോഷ്യല്‍ പോലീസിങ്ങില്‍ ലീഗല്‍ സര്‍വീസിന്റെ പങ്ക് എന്ന വിഷയത്തിലാണ് ട്രെയിനിംഗ് ഒരുക്കിയത്. മൂവാറ്റുപുഴ കോടതി സമുച്ചയത്തിലേ ബാര്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് ജഡ്ജുമായ ദിനേശ് എം പിള്ള യോഗം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ഡെപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. എറണാകുളം ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത്ത് കൃഷ്ണന്‍ ട്രെയിനിംഗിന് നേതൃത്വം നല്‍കി. മൂവാറ്റുപുഴ പോലീസ് സബ് ഡിവിഷനിലെ 75 ഓളം പോലീസ് ഓഫീസര്‍മാര്‍ ട്രെയിനിംഗില്‍ പങ്കെടുത്തു. . മൂവാറ്റുപുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എബ്രഹാം ജോസഫ് ചടങ്ങിന് പ്രത്യേക സന്ദേശം നല്‍കി. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി മൂവാറ്റുപുഴ സെക്രട്ടറി വി വി ശ്യാം, മുവാറ്റുപുഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ എം രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!