പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് പോലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളും കഞ്ചാവും പിടികൂടി.

 

കീഴില്ലം :പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ജ്യോതി ജംഗ്ഷൻ, ഇവിഎം തിയേറ്ററിന് സമീപം തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ആണ് പുകയില ഉൽപ്പന്നങ്ങളും കഞ്ചാവും പോലീസ് പിടികൂടിയത്. ആസാം മൗനവും ജില്ലയില്‍ സാദിഖുൽ ഇസ്ലാം (18) എന്നയാളെ കഞ്ചാവ് കൈവശം വെച്ചതിനും ആസാം ജൂലിയ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ആസാദുൽ ഹഖ് (21) എന്നയാളെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വച്ചതിനും അറസ്റ്റ് ചെയ്തു. 180 ഗ്രാം കഞ്ചാവും, നിരവധി പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. പെരുമ്പാവൂർ ഡിവൈഎസ്പി ഇ.പി. റെജി , ഇന്‍സ്പെക്ടര്‍ സി.ജയകുമാർ എസ്ഐ മാരായ റിൻസ് എം തോമസ്, ജോസി, സി.പിഒ മാരായ രതീഷ്, മുഹമ്മദ്നിസാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. മാസങ്ങൾക്കു മുമ്പ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ നിരോധിത പുകയില ഉൽപന്നങ്ങളാണ് ഇവിടെ നിന്നും പിടികൂടിയത്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് എസ്.പി കാർത്തിക്ക് പറഞ്ഞു.

Back to top button
error: Content is protected !!