നഗരത്തിൽ രാത്രികാല പട്രോളിംഗ് കർശനമാക്കുന്നു.

 

മൂവാറ്റുപുഴ:
നഗരത്തിൽ രാത്രികാല പട്രോളിംഗ് കർശനമാക്കുന്നു.
കോവിഡ് നിയന്ത്രണങ്ങൾ
ലംഘിച്ച് ആളുകൾ
അനധികൃതമായി കറങ്ങിനടക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് രാത്രികാല പട്രോളിംഗ് ശക്തമാക്കാൻ പോലീസ് തീരുമാനിച്ചത്. വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തനസമയം രാത്രി ഏഴ് വരെയായി കുറച്ചു.കഴിഞ്ഞദിവസം രാത്രിയിൽ കൂട്ടം കൂടി നിന്ന യുവാക്കളെയും പോലീസ് ഒഴിപ്പിച്ചിരുന്നു . പി.ഒ. ജംഗ്ഷൻ, വെള്ളൂർക്കുന്നം എന്നിവിടങ്ങളിലായിട്ടാണ് വാഹന പരിശോധന കർശനമാക്കിയത്. വാഹനത്തിലെ ഡ്രൈവർമാരുടെ പേരു-വിവരങ്ങൾ കുറിച്ചെടുക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അടുത്തിടെ വർധിച്ചിരുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കർശനമാക്കാൻ പോലീസ് നേതൃത്വം നിർദ്ദേശം നൽകിയത്.

Back to top button
error: Content is protected !!