കോലഞ്ചേരിക്രൈംമൂവാറ്റുപുഴ

സ്ത്രീകളോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്തനെ റിമാന്‍ഡ് ചെയ്തു

കോലഞ്ചേരി: അരീയ്ക്കല്‍ വെള്ളച്ചാട്ട സ്ഥലത്ത് സ്ത്രീകളോട് മോശമായി പെരുമാറി കേസ്സില്‍ രാമമംഗലം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കോതമംഗലം വെട്ടുകുഴി സ്വദേശി പരീതിനെയാണ് റിമാന്‍ഡ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നുള്ളതിനുള്ള ഐ.പി.സി 354 എന്ന വകുപ്പാണ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ രാമമംഗലം പോലീസ് ചാര്‍ജ് ചെയ്തത്.പോലീസ് റിപ്പോര്‍ട്ട് വരുന്നത് വരെ പ്രതിയെ കോലഞ്ചേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഈ മാസം 22 വരെ റിപ്പോര്‍ട്ടിനായി സമയവും അനുവദിച്ചിട്ടുണ്ട്.

 

 

Back to top button
error: Content is protected !!