പെരുമ്പാവൂർ മേഖലയിൽ പോലീസ് നടത്തിയ റെയ്ഡിൽ അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

 

 

മൂവാറ്റുപുഴ :പെരുമ്പാവൂർ മേഖലയിൽ പോലീസ് നടത്തിയ റെയ്ഡിൽ അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് അതിഥി തൊഴിലാളികൾ പിടിയിൽ . ആസാം സ്വദേശികളായ താജുൽ ഇസ്ലാം (37), അൻവർ ഹുസൈൻ (35) ഉബൈദുള്ള (19), ഇക്രാമുൾ ഇസ്ലാം (25) എന്നിവരാണ് പെരുമ്പാവൂർ പോലിസിൻറെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് റെയ്ഡ് നടത്തുകയായിരുന്നു. അല്ലപ്രയിലെ ഒരു കട, പാലക്കാട്ടുതാഴത്തെ ഒരു ഗോഡൗൺ എന്നിവിടങ്ങളിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചനിലയിലാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന്നയായിരുന്നു ലക്ഷ്യം. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിച്ചിട്ടുള്ളത്. എസ്.ഐമാരായ റിൻസ്.എം.തോമസ്, ജോഷി എം.ജോസഫ്, എസ്.സി.പി.ഒ മാരായ ഷിനോജ്, ചിഞ്ചു. കെ.മത്തായി തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!