ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മോഷണം: രണ്ട് പേര്‍ പിടിയില്‍

കോലഞ്ചേരി: ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേര്‍ പോലീസ് പിടിയില്‍. ചൂരമുടി കൊമ്പനാട് കൊട്ടിശ്ശേരിക്കുടി ആല്‍ബിന്‍ ബാബു (24), കോടനാട് ചെട്ടിനാട് ശര്‍മ (29) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ തൃക്കളത്തൂര്‍ ശ്രീരാമ ക്ഷേത്രത്തിലാണ് മോഷണം നടത്തിയത്. പ്രതികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുറിച്ചിലക്കോടു നിന്നുമാണ് പ്രതികളെ പിടികൂടിയത്.ആല്‍ബിന്‍ പതിനൊന്ന് കേസുകളില്‍ പ്രതിയും, കാപ്പയില്‍ ഉള്‍പ്പെട്ടയാളുമാണ്. എഎസ്പി മോഹിത് റാവത്ത്, ഇന്‍സ്‌പെക്ടര്‍ വി.പി സുധീഷ്, എസ്.ഐമാരായ കെ.ആര്‍ അജീഷ്, എ.കെ രാജു, കെ.വി നിസാര്‍, എ.എസ്.ഐ എം.ജി സജീവ്, സീനിയര്‍ സി പി ഒ വര്‍ഗീസ് ടി വേണാട്ട്, സി.പി. ഒമാരായ മിഥുന്‍ മോഹന്‍ ,അഭിലാഷ് കുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Back to top button
error: Content is protected !!