അപകടം

പോലീസ് ഡ്രൈവർ വീടിൻ്റെ ടെറസിൽ നിന്ന് വീണ് മരിച്ചു.

 

മൂവാറ്റുപുഴ : പോലീസ് ഡ്രൈവർ വീടിൻ്റെ ടെറസിൽ നിന്ന് വീണ് മരിച്ചു.പിറവം പോലീസ് സ്റ്റേഷനിലെ ഡ്രൈവർ പെരുവ കുരുവംപ്ലാക്കൽ
കെ.എ അനിൽ (45) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം. വീടിന് മുകളിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരത്തിൻ്റെ കൊമ്പ് വെട്ടാൻ ടെറസിൽ കയറിയ അനിൽ കാൽതെറ്റി ആദ്യം ഷെയ്ഡിലും പിന്നീട് താഴെ മതിലിലും ഇടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ മുണ്ടുചിറ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. കോവിഡ് ബാധിച്ചു നെഗറ്റീവ് ആയി റിവേഴ്‌സ് ക്വാറന്റൈയിനിലായിരുന്നു. തൊടുപുഴ സ്വദേശിയാണ്. ഭാര്യ പൊൻകുന്നം കോനാട്ടുപറമ്പിൽ കുടുംബാംഗം മഞ്ജു.
മക്കൾ: ശ്രീഹരി, ശ്രീദേവ് ഇരുവരും കടുത്തുരുത്തി കേന്ദ്ര വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ്.

Back to top button
error: Content is protected !!
Close