പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ സമ്മേളനത്തിന് മൂവാറ്റുപുഴയില്‍ തുടക്കം

മൂവാറ്റുപുഴ: കേരള പോലീസ് അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ലകമ്മിറ്റിയുടെ 38-ാമത് ജില്ലസമ്മേളനത്തിന് തുടക്കം.മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ രാവിലെ 8:30ന് പതാക ഉയര്‍ത്തിയതോടെ സമ്മേളനം ആരംഭിച്ചു. ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഐപിഎസ് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് പി.എ ഷിയാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസ് മുഖ്യാതിഥിയായി. പോലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറി പി.ജി അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പോലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഷിനോദാസ് എസ്.ആര്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പി എ ജെ തോമസ്, സഞ്ജു വി കൃഷ്ണന്‍, എം.വി സനില്‍, എന്‍.വി നിഷാദ്, കെ.ടി ദീപു, പോലീസ് അസോസിയേഷന്‍ സംസ്ഥാന- ജില്ല പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ ജില്ല സെക്രട്ടറി ടി.ടി ജയകുമാര്‍ റൂറല്‍ ജില്ല സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉച്ചക്ക് ശേഷം വടംവലി, ആം റെസ്ലിംഗ് മത്സരങ്ങള്‍ നടക്കും. വൈകിട്ട് ആറിന് സാംസ്‌കാരിക സായാഹ്നം ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്യും. സിനിമ താരം വിഷ്ണു ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാകും.

 

Back to top button
error: Content is protected !!