ഭണ്ഡാര മോഷ്ടാക്കള്‍ പോലീസ് പിടിയില്‍

തമംഗലം: ഭണ്ഡാര മോഷ്ടാക്കള്‍ പോലീസ് പിടിയില്‍. നേര്യമംഗലം പിറക്കുന്നം പുത്തന്‍പുരയ്ക്കല്‍ പ്രവീണ്‍ (24), കുട്ടമംഗലം നെല്ലിമറ്റം പോത്തുകുഴി പുത്തന്‍പുരക്കല്‍ വിഷ്ണു (21) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ 18ന് പുലര്‍ച്ചെ ഞാറക്കാട് ചാപ്പലിലെ ഭണ്ഡാരം കുത്തി തുറന്ന് പ്രതികള്‍ പണം മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. നിരവധി ആരാധനാലയങ്ങളില്‍ ഇവര്‍ സമാന രീതിയിലുള്ള മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇന്‍സ്‌പെക്ടര്‍ വി.സജിന്‍ ശശി, എസ് ഐ മാരായ ശരണ്യ. എസ്. ദേവന്‍, കെ.റ്റി സാബു. എ എസ് ഐ വി.സി സജി,എസ് സി പി ഒ മാരായ റ്റി.കെ. ബിജു, ഷാനവാസ് സി.പി.ഒ മാരായ നിയാസുദ്ദീന്‍, ദീപു പി. കൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Back to top button
error: Content is protected !!