ക്രൈംമൂവാറ്റുപുഴ

ഭവന സന്ദർശനത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു

 

മൂവാറ്റുപുഴ : ഭവന സന്ദർശനത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കാവക്കാട്, പുതുവേലിച്ചിറ വീട്ടിൽ അഭിലാഷ് (40) ആണ് അറസ്റ്റിലായത്. കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. അസുഖ ബാധിതനായ പിതാവിനെയും, ഭിന്നശേഷിക്കാരിയായ സഹോദരിയെയും കണ്ട് വിവരങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് അഭിലാഷ് കത്തിയുമായി പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. എഎസ്ഐമാരായ ഷിബു ജോസ്, സി. ജെയിംസ്, സീനിയർ സിവിൽ പൊലീസ് ഓഫിസൽ ജിമ്മോൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഫോട്ടോ …………….. അഭിലാഷ്.

Back to top button
error: Content is protected !!
Close