കവി കെ.എ യൂസുഫ് പല്ലാരിമംഗലത്തിന് ആദരം

കോതമംഗലം: അമ്പത് കവിതകളുടെ സമാഹാരമായ ‘പെങ്ങള്‍ നട്ട പൂക്കള്‍’ എഴുതിയ കവിയും മാധ്യമ പ്രവര്‍ത്തകനുമായ കെ എ യൂസുഫ് പല്ലാരിമംഗലത്തെ യുവ മടിയൂര്‍ ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. കുടമുണ്ട സിപിഎസ് ഹാളില്‍ നടന്ന പരിപാടിയില്‍ ആന്റണി ജോണ്‍ എംഎല്‍എ ഉപഹാരം നല്‍കിയാണ് ആദരിച്ചത്. ക്ലബ് പ്രസിഡന്റ് പി എം അജ്മല്‍ അധ്യക്ഷനായി. ചടങ്ങില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎഎം ബഷീര്‍, വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മായില്‍, പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ക്ലബ് സെക്രട്ടറി എം എം റഹീം, വാര്‍ഡ് മെമ്പര്‍ അബൂബക്കര്‍ മാങ്കുളം, അഡ്വ. എം എം അന്‍സാര്‍, പി എം ഫൈസല്‍, എം എസ് സിദ്ധീഖ്, എം എ ഫൈസല്‍, എം എ അനസ്, എം എം അല്‍ത്താഫ്, വി ബി ഷെബീര്‍ എന്നിവര്‍ പ്രസംഗിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎഎം ബഷീറിന് പി എം ബാവയും വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മയിലിന് അഡ്വ എം എം അന്‍സാറും ചടങ്ങില്‍ വച്ച് പെങ്ങള്‍ നട്ട പൂക്കള്‍ എന്ന കവിത സമാഹാരം കൈമാറി.

 

Back to top button
error: Content is protected !!