പി.എന്‍ പണിക്കര്‍ ജന്മവാര്ഷികവും റീഡിംഗ് കോര്‍ണര്‍ ഉദ്ഘാടനവും നടത്തി
പിറവം: പി.എന്‍ പണിക്കര്‍ ജന്മവാര്ഷികവും റീഡിംഗ് കോര്‍ണര്‍ ഉദ്ഘാടനവും നടത്തി. ഏഴക്കരനാട് ആസാദ് മെമ്മോറിയല്‍ എല്‍പി സ്കൂളില്‍ നടന്ന പരിപാടി പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഹരീഷ് ആര് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സോജന് കെ എ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജെസ്സി ജോസഫ്, പിടിഎ വൈസ് പ്രസിഡന്റ്് സുബി സുകുമാരന്‍, അധ്യാപകരായ രേഖ എസ്.ആര്, പ്രവീണ ആര്, സൗമ്യ അനൂപ്, രാമമംഗലം ഹൈസ്കൂള്‍ അധ്യാപകരായ സിനി സി ഫിലിപ്പ്, ഹേമ ഇ.ആര്, രമ്യ എം.എസ്, സിന്ധു രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.