പി.എന്‍ പണിക്കര്‍ അനുസ്മരണം: വീടുകള്‍ കയറി പുസ്തക ശേഖരണം ആരംഭിച്ചു

കവളങ്ങാട്: ഗ്രന്ഥശാലാ സ്ഥാപനകന്‍ പി.എന്‍ പണിക്കരെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി പല്ലാരിമംഗലം ദേശീയ വായനശാലാ ഭാരവാഹികള്‍ വീടുകള്‍ കയറി പുസ്തക ശേഖരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ലൈബ്രേറിയന്‍ ലതിക സുകുമാരന് പുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു. പുസ്തക ശേഖരണം 75-ാാം വാര്‍ഷിക ദിനമായ ആഗസ്റ്റ് 18 വരെ തുടരും. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, വായനശാല പ്രസിഡന്റ് കെ.എ യൂസുഫ്, സെക്രട്ടറി എം.എം ബഷീര്‍, വൈസ് പ്രസിഡന്റ് എം.കെ സുമതിയമ്മ, അബ്ദുല്‍ കരീം, ആസിഫ് അലി, വി.എ ആഷിഖ് എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!