പല്ലാരിമംഗലത്ത് കുടിവെള്ള പദ്ധതിക്കായി സ്ഥലം കൈമാറി

പല്ലാരിമംഗലം: പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനായി സ്ഥലം കൈമാറി. മാവുടി സ്വദേശി വാഴവേലില്‍ കുര്യന്‍ എന്നയാള്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലത്തിന്റെ ആധാരം കുര്യന്‍ വാഴവേലില്‍ സെക്രട്ടറി ഷോളി ഫിലിപ്പ് ഏറ്റുവാങ്ങി. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, വാര്‍ഡ് മെമ്പര്‍ നസിയ ഷെമീര്‍, സരിതാസ് നാരായണന്‍ നായര്‍ എന്നിവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!