അംഗനവാടി നവീകരണം നടത്തി

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

 

പൂതൃക്ക: സേവാഭാരതി പൂതൃക്ക പഞ്ചായത്ത്‌ സമിതിയുടെ ആഭിമുഖ്യത്തിൽ വടയമ്പാടി ചെമ്മല അംഗൻവാടി ശുചീകരണവും നവീകരണവും നടത്തി. ജീർണാവസ്ഥയിൽ ആയിരുന്ന അംഗൻവാടി കെട്ടിടം ഇരുപത്തഞ്ചോളം പ്രവർത്തകർ ചേർന്നാണ് പുതിയ പെയിന്റ് ചെയ്ത് മനോഹരമാക്കിയത്. കോവിഡ് അൺലോക്കിങ്ങിന്റെ ഭാഗമായി വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾക്ക് സേവാഭാരതിയുടെ കൈത്താങ്ങ് ആയി ആണ് നവീകരണം നടത്തിയത്. പ്രവർത്തനങ്ങൾക്ക് സർവ്വശ്രീ മണി പി കൃഷ്ണൻ, കെ സി ബിജുമോൻ, സുരേഷ് പി എ, പ്രസാദ് ചന്ദ്രൻ, പി ബി സുദർശൻ, ജയൻ റ്റി ബി, രഞ്ജിത്ത് സുരേഷ്, ലത അയ്യപ്പൻ, സിനിഷ് രാമകൃഷ്ണൻ, തുടങ്ങിയവർ നേതൃത്വം നൽകി.

 

Back to top button
error: Content is protected !!