പ്ലാസ്റ്റിക് നിർമ്മാർജനത്തിനായി സ്ഥാപിച്ച കൂടയിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നു.

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിൽ പ്ലാസ്റ്റിക് നിർമ്മാർജനത്തിനായി പഞ്ചായത്ത് അധികൃതർ സ്ഥാപിച്ച കൂടയിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നു. പഞ്ചായത്തിലെ

ഒന്നാം വാർഡിൽ കിഴക്കേക്കര – അടൂപറമ്പ് റോഡിലാണ് ഈ മിനി എം.സി.എഫ്. സ്ഥാപിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് നിർമാർജനത്തിനു വേണ്ടിയുള്ളതാണെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം ജൈവമാലിന്യങ്ങളും ഇതിൽ നിക്ഷേപിക്കപ്പെടുന്നുണ്ട്. എന്നാൽ കൃത്യസമയത്ത് ഇവ നിർമ്മാർജ്ജനം ചെയ്യുന്നതിന് സാധിക്കുന്നില്ല. അധികാരികളുടെ അനാസ്ഥ കാരണം എം.സി.എഫ്. നിറഞ്ഞു കവിയുകയും പരിസര പ്രദേശങ്ങൾ എല്ലാത്തരത്തിലുമുള്ള വെയ്സ്റ്റുകളുടെയും കൂമ്പാരമായി മാറിയിരിക്കുകയാണ്.37000 രൂപ എസ്റ്റിമേറ്റ് തുകയായി വകയിരുത്തി സ്ഥാപിച്ചിരിക്കുന്ന കൂട വെറും നോക്കുകുത്തിയായി മാറി. പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന എം.സി.എഫ്. കളുടെ സ്ഥിതി വ്യത്യസ്തമല്ല. ആവോലി വാഴാട്ടു വളവിൽ സ്ഥാപിച്ചിരുന്ന കൂട കഴിഞ്ഞദിവസം കാണാതായിരുന്നു. ഇതേ തുടർന്ന് റോഡരികിൽ മാലിന്യങ്ങൾ കുന്നു കൂടുകയും, തെരുവ് നായ്ക്കൾ ഉൾപ്പെടെയുള്ള ജീവികളുടെ വിഹാരകേന്ദ്രമായിത്തീരുകയും ചെയ്തിരുന്നു.

Back to top button
error: Content is protected !!