മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പൂന്തോട്ടം നിര്‍മ്മിക്കുന്നതിനുള്ള ചെടിത്തൈകള്‍ കൈമാറി

മൂവാറ്റുപുഴ: താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി മൂവാറ്റുപുഴയും, എച്ച്ഡിഎഫ്‌സി ബാങ്ക് മൂവാറ്റുപുഴയും സംയുക്തമായി ഗവ.വൊക്കേഷണല്‍ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പൂന്തോട്ടം നിര്‍മ്മിക്കുന്നതിനുള്ള ചെടിത്തൈകള്‍ കൈമാറി. താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും, മൂവാറ്റുപുഴ പോക്സോ സ്‌പെഷ്യല്‍ കോടതി ജില്ലാ ജഡ്ജിയുമായ മഹേഷ് ജി പൂന്തോട്ടം സ്‌കൂളിന് ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജ്യോതി, എച്ച്ഡിഎഫ്സി ക്ലസ്റ്റര്‍ ഹെഡ് മാത്യു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. എച്ച്ഡിഎഫ്സി ജീവനക്കാര്‍, സ്‌കൂള്‍ അധ്യാപകര്‍, ഗാര്‍ഡനിംഗും ലാന്‍ഡ്സ്‌കേപ്പിംഗും സാങ്കേതിക നൈപുണ്യ വിഷയമായ എച്ച്എസ്എസ് വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

Back to top button
error: Content is protected !!