ഔദ്യോഗിക ചിഹ്നമായി ഓട്ടോറിക്ഷ അംഗീകരിച്ച്‌ കേരള കോണ്‍ഗ്രസ് (ജെ)

മൂവാറ്റുപുഴ: കേരള കോണ്‍ഗ്രസ് (ജെ) ഔദ്യോഗിക ചിഹ്നമായി ഓട്ടോറിക്ഷ അംഗീകരിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയാണ് ചിഹ്നം അംഗീകരിച്ചത്. സ്ഥിരം ചിഹ്നമായി ഓട്ടോറിക്ഷ അനുവദിക്കണമെന്ന ആവശ്യവുമായി പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. കോട്ടയത്തെ ജയം പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തിയെന്നും കേരള കോണ്‍ഗ്രസിന് സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം ലഭിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. യുഡിഎഫിന് കേരളത്തില്‍ വന്‍ വിജയമാണ് ലഭിച്ചത്. ക്രൈസ്തവ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന ആശങ്കയില്ലെന്ന് ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോള്‍ രണ്ടില നഷ്ടപ്പെട്ട ജോസഫിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അനുവദിച്ച് കിട്ടിയ ചിഹ്നമാണ് ഓട്ടോറിക്ഷ. അതിനു മുന്‍പ് സൈക്കിളായിരുന്നു ജോസഫിന്റെ ചിഹ്നം. ചിഹ്നം അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ പാര്‍ട്ടി ചെയര്‍മാനായ പി.ജെ ജോസഫിനെ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തി. ഓട്ടോ കിട്ടിയാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റിലിരിക്കാമെന്നും പാര്‍ട്ടി കണക്ക്കൂട്ടുന്നു.

 

Back to top button
error: Content is protected !!