അയല്‍പക്കംപിറവം

പിറവത്തിന്റെ മനം കവര്‍ന്ന് ഡോ. സിന്ധുമോള്‍ ജേക്കബ്

 

പിറവം: ആവേശം അലയടിച്ച അന്തരീക്ഷത്തില്‍ പിറവം നിയോജകമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. സിന്ധുമോള്‍ ജേക്കബിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള ബൈക്ക് റാലി പിറവത്തെ ചെങ്കടലാക്കി.
വെയില്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ഉത്സവത്തിമര്‍പ്പോടെയാണ് ബൈക്ക് റാലി നടന്നത്. രാവിലെ തന്നെ ബൈക്ക് റാലിയില്‍ പങ്കെടുക്കാന്‍ നിരവധി ഇടത് മുന്നണി പ്രവര്‍ത്തകര്‍ പിറവത്തെത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ബൈക്ക് റാലി നഗരത്തില്‍ വലവെച്ച് അവസാനിച്ചു.
തുടര്‍ന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. സിന്ധുമോള്‍ ജേക്കബ് പിറവത്തെ വിവിധ കടകളില്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ചു. താന്‍ എം.എല്‍.എ.യായാല്‍ പിറവത്തെ സമസ്തമേഖലയിലും വികസനം നടപ്പാക്കുമെന്ന് ഡോ.സിന്ധുമോള്‍ ജേക്കബ് പറഞ്ഞു. വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയ സ്ഥാനാര്‍ത്ഥിയ്ക്ക് എല്ലായിടത്തും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവയ്ക്ക് പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തുകൊണ്ടാണ് ഡോ. സിന്ധുമോള്‍ ജേക്കബ് അവരോട് സംവദിച്ചത്.
ഇലഞ്ഞി, ഇരുമ്പനം എന്നിവിടങ്ങളില്‍ നടന്ന കുടുംബയോഗത്തിലും എടയ്ക്കാട്ടുവയലില്‍ നടന്ന ബൈക്ക് റാലിയിലും ഡോ. സിന്ധുമോള്‍ ജേക്കബ് പങ്കെടുത്തു.

ഫോട്ടോ: പിറവം നിയോജകമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. സിന്ധുമോള്‍ ജേക്കബ് പിറവം നഗരത്തില്‍ എത്തി വോട്ട് അഭ്യര്‍ത്ഥിക്കുന്നു.

ഫോട്ടോ: പിറവം നിയോജകമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. സിന്ധുമോള്‍ ജേക്കബിന്റെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം പിറവത്ത് നടന്ന ബൈക്ക് റാലി

Back to top button
error: Content is protected !!
Close