പിറവം സെന്റ് ഗ്രിഗോറിയോസ് തീർത്ഥാടന കേന്ദ്രത്തിൽ പെരുന്നാൾ കൊടികയറി.

 

മൂവാറ്റുപുഴ: പിറവം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രത്തിൽ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിന് വികാരി മാത്യു ഐലാപുരം കോറെപ്പിസ്കോപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി. പിറവം വലിയ പള്ളി സഹ വികാരി ഫാ. മാത്യൂസ് കാഞ്ഞിരംപാറ, ഫാ. കുരുവിള പെരുമാൾ എന്നീ വൈദികരും പിറവം വലിയ പള്ളി ട്രസ്റ്റി ബാബു മങ്കിടിയിലും സന്നിഹിതരായിരുന്നു. ഒക്ടോബർ 30 -ന് രാവിലെ 7:30 വിശുദ്ധ കുർബാന ഫാ. വി.എ. മാത്യു വാതക്കാട്ടെൽ, വൈകിട്ട് 6 -ന് സന്ധ്യ പ്രാർത്ഥനയും തുടർന്ന് മധ്യസ്ഥപ്രാർത്ഥനയും. 31 -ന് രാവിലെ 7:30 ന് വിശുദ്ധ കുർബാന, ഫാ. യാക്കോബ് തോമസ്, വൈകീട്ട് 5 -ന്
മുളക്കുളം കർമ്മേൽകുന്ന് പള്ളിയിൽ ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ കബറിങ്കൽ ധൂപ പ്രാർത്ഥന, രാത്രി 7 -ന് റാസ വൈദികരും, ശുശ്രൂഷകരും മാത്രം. നവംബർ ഒന്നിന് രാവിലെ 8:30 വിശുദ്ധ കുർബാന ഡോ. മാത്യൂസ് മാർ സെവോറിയോസ് മെത്രാപ്പോലീത്ത.
9 :30 ധൂപ പ്രാർത്ഥന , തുടർന്ന് പഴയ പഞ്ചായത്ത് കവലയിലെ കുരിശിങ്കലേക്ക് റാസ വൈദികരും ശുശ്രുഷകരും മാത്രം. കോവിഡ് മാനദണ്ഡ പ്രകാരം നടത്തുന്നതിന് വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം സഹകരിക്കണമെന്ന് കൺവീനർ ജെബി മാത്യു കാരിത്തടത്തിൽ അറിയിച്ചു.

Back to top button
error: Content is protected !!