ഏലിയാമ്മ ഫിലിപ്പ് പിറവം നഗരസഭ ചെയർപേഴ്സൺ

പിറവം: നഗരസഭയുടെ പുതിയ അദ്ധ്യക്ഷയായി ഏലിയാമ്മ ഫിലിപ്പിനെ തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ ബി. അബ്ബാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികളിൽ 27 നഗരസഭാംഗങ്ങളും പങ്കെടുത്തു. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ 13-ാം വാർഡിൽ നിന്നുള്ള എൽ.ഡി.എഫ് കൗൺസിലറായ ഏലിയാമ്മ ഫിലിപ്പിന് 15 വോട്ടുകൾ ലഭിച്ചു. യു.ഡിഎഫിൽ നിന്നുള്ള വത്സല വർഗീസിന് 12 വോട്ടുകളും ലഭിച്ചു.

Back to top button
error: Content is protected !!