പിറവത്തു ഇളവുകൾ പ്രഖ്യാപിക്കും

 

പി​റ​വം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം പി​റ​വം ന​ഗ​ര​സ​ഭ​യി​ല്‍ ചെ​യ​ര്‍​മാ​ന്‍ സാ​ബു കെ. ​ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു. ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത​തി​നാ​ല്‍ ഇ​വി​ടെ ക​ണ്ട​യ്ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.

പി​റ​വം സ്വ​ദേ​ശി വി​ദേ​ശ​ത്ത് മ​രി​ച്ച​ത് യോ​ഗ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​വി​ടെ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം നി​ര്‍​ബ​ന്ധ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച്‌ മ​റ​വ് ചെ​യ്യാ​നും ഇ​തി​ന് ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ സ​ഹ​ക​ര​ണ​മു​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.മൃ​ത​ദേ​ഹ സം​സ്കാ​ര സ​മ​യ​ത്ത് യാ​തൊ​രു വി​ധ ആ​ള്‍​ക്കൂ​ട്ട​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ല. ഇ​തു തെ​റ്റി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. യോ​ഗ​ത്തി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ അ​രു​ണ്‍ ക​ല്ല​റ​യ്ക്ക​ല്‍, അ​ജേ​ഷ് മ​നോ​ഹ​ര​ന്‍, റ​വ​ന്യു-​പോ​ലീ​സ് അ​ധി​കൃ​ത​ര്‍, ന​ഗ​ര​സ​ഭ-​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഹെ​ല്‍​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Back to top button
error: Content is protected !!