പിറവം വള്ളംകളിയിൽ പാഴൂർ ഭാഗത്തിന് വേണ്ടി മത്സരിച്ച നടുഭാഗം ഒന്നാം സ്ഥാനത്ത്

പിറവം :പിറവം വള്ളംകളിയിൽ പാഴൂർ ഭാഗത്തിന് വേണ്ടി മത്സരിച്ച നടുഭാഗം ഒന്നാം സ്ഥാനത്ത്. ഐപിഎല്‍ മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം ലക്കത്തിൽ ആവേശകരമായ മത്സരത്തിൽ ട്രോപ്പിക്കല്‍ ടൈറ്റന്‍സ് (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍,പോലീസ് തുഴഞ്ഞ ചമ്പക്കുളത്തിനെയും രണ്ടും, മൂന്നും സ്ഥാനത്തേക്ക് തള്ളിയാണ് നടുഭാഗം ഒന്നാമത്ത് എത്തിയത്. ചുരുളൻ വള്ളങ്ങളുടെ മത്സരത്തിൽ പൊഞ്ഞനത്തമ്മ ഒന്നാമതും,ശരവണൻ രണ്ടാമതും,വലിയ പണ്ഡിതൻ മൂന്നാം സ്ഥാനവും നേടി

മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, ഫൈനൽ മത്സരാർത്ഥികളായ നടുഭാഗം ചുണ്ടൻ, വീയപുരം ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ, ചുണ്ടൻ വള്ളങ്ങളായ കാരിച്ചാൽ, ആയാപറമ്പ് പാണ്ടി, സെന്റ് പയസ് ടെൻത്, ദേവാസ് പായിപ്പാടൻ തുടങ്ങിയവയാണ് സി.ബി.എല്ലിലെ മത്സരാർത്ഥികൾ.ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ പുത്തൻപറമ്പൻ, പൊഞ്ഞനത്തമ്മ, സെന്റ് ജോസഫ്, വലിയ പണ്ഡിതൻ, ശ്രീമുത്തപ്പൻ, ഡാനിയേൽ, സെന്റ് ആന്റണി, വെണ്ണക്കലമ്മ, ശരവണൻ എന്നിവയാണ് ഇപ്രാവശ്യം മത്സരിച്ചത് .

Back to top button
error: Content is protected !!