ജീവധാര രക്തദാനവുമായി എസ്.പി.സി.യും,എസ്.വി.സി.യും

പിറവം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജീവധാര രക്തദാന പരിപാടി ശ്രദ്ധേയമാകുന്നു.കോവിഡ് കാലഘട്ടത്തിൽ രക്തബാങ്കുകളിൽ രക്തം ലഭ്യമാകാത്ത അവസരത്തിൽ എസ് പി സി ജീവധാര രക്തദാന പദ്ധതിയിലൂടെ ധാരാളം രക്തം നൽകുകയുണ്ടായി.

എസ് പി സി പദ്ധതിയിലൂടെ പരിശീലനം ലഭിച്ച കേഡറ്റുകൾ ചേർന്നു രക്തദാന സന്നദ്ധ സേന തന്നെ രൂപീകരിച്ചിട്ടുണ്ട്. ആലുവ ബ്ലഡ് ബാങ്കിലും ജില്ലയിലെ വിവിധ ആശുപത്രികളിലുമായി ഏതാണ്ട് നൂറ്റി അൻപതോളം പേർക്ക് രക്തം നൽകിയിട്ടുണ്ട്.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പോലീസ് വാഹനത്തിൽ എസ് പി സി എറണാകുളം റൂറൽ എ ഡി എൻ ഒ ഷാബു പി എസിന്റെ നേതൃത്വത്തിൽ കേഡറ്റുകളെ എത്തിച്ചു രക്തദാനം നടത്തി വരുന്നു.കൂടാതെ എസ് പി സി കേഡറ്റുകളുടെ രക്ഷിതാക്കൾ സന്നദ്ധരായവരെയും രക്തം നൽകുവാൻ എത്തിക്കുന്നുണ്ട്.എറണാകുളം റൂറൽ ജില്ലയിലെ ജീവധാര പ്രവർത്തനങ്ങൾ അധ്യാപക കോർഡിനേറ്റർ അനൂബ് ജോൺ,എസ് വി സി ജില്ലാ കോർഡിനേറ്റർ സാദിക സെൽവൻ,എസ് വി സി കേരള വൈസ് പ്രസിഡന്റ് ഗോകുൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി വരുന്നു.

എസ് പി സി യുടെ പത്താം വാർഷികത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ജീവധാര പദ്ധതിക്ക് തുടക്കം കുറിച്ചു.എസ് പി സി പദ്ധതി കൺവീനർ പി വിജയൻ ഐ പി എസ്,എ എസ് എൻ ഒ മുഹമ്മദ് ഷാഫി എന്നിവർ സംസ്ഥാന തലത്തിൽ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നു.എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ മൂന്നര ലക്ഷത്തോളം പേരുടെ സമ്മത പത്രം ശേഖരിച്ചിട്ടുണ്ട്.ആലുവ ബ്ലഡ് ബാങ്കിൽ നടന്ന രക്ത ദാന പരിപാടി എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസർ ഷാബു പി എസ് ഉത്ഘാടനം ചെയ്തു.അധ്യാപക കോർഡിനേറ്റർ അനൂബ് ജോണ്,എം ടി എം ഹയർ സെക്കണ്ടറി സ്‌കൂൾ എസ് വി സി കേഡറ്റുകൾ ആയഅഭിജിത്,അർജുൻ,രാമമംഗലം ഹൈസ്‌കൂളിലെ എസ് പി സി രക്തദാന സമ്മതപത്രം നൽകിയ പൂർവ്വ വിദ്യാർത്ഥികളായഎമിൽ എലിയാസ്,ജോസഫ് സി ജേക്കബ് എന്നിവർ രക്തം ദാനം ചെയ്തു.  എറണാകുളം റൂറൽ ജില്ലാ എസ് പി സി ജീവധാര രക്തദാനം നല്കിയവർക്കു റൂറൽ ജില്ലാ എ ഡി എൻ ഒ ഷാബു പി എസ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.

Back to top button
error: Content is protected !!