പിറവം നഗരസഭ കേരളോത്സവം: സംഘാടക സമിതി രൂപീകരിച്ചു

 

പിറവം: പിറവം നഗരസഭ കേരളോത്സവം 2022ന്റെ സംഘാടക സമിതി രൂപീകരിച്ചു. അഡ്വ അനൂപ് ജേക്കബ് എം.എല്‍.എ. രക്ഷാധികാരിയായും നഗരസഭ ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ ഫിലിപ്പ് ചെയര്‍മാനായും, നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.പി. സലീം, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ, ജൂബി പൗലോസ്. ജില്‍സ് പെരിയപ്പുറം, ഷൈനി ഏലിയാസ്, അഡ്വ. ബിമല്‍ ചന്ദ്രന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല വര്‍ഗീസ് വര്‍ക്കിംഗ് ചെയര്‍മാനായും സംഘാടക സമിതി രൂപീകരിച്ചു.

പിറവം നഗരസഭ കേരളോത്സവം 2022 മുനിസപ്പല്‍ തല കലാകായിക മത്സരങ്ങള്‍ നവം ബര്‍ 18, 19, 20 തീയതികളില്‍ വിവിധ വേദികളിലായി നടത്തപ്പെടുന്നു. 18-ാം തീയതി കലാമ ത്സരങ്ങള്‍ മുനിസിപ്പല്‍ പാര്‍ക്കിലും, ബാഡ്മിന്റണ്‍ 18, 19 തീയതികളിലും, പാലച്ചുവട് ഫുട്‌ബോര്‍ ടര്‍ഫില്‍ 18-ാം തീയതി ഫുട്‌ബോള്‍ മത്സരവും, നാമക്കുഴി സ്‌കൂള്‍ ഗ്രൗണ്ടില്‍ 19-ാം തീയതി ക്രിക്കറ്റ് മത്സരവും, 20-ാം തീയതി അത്‌ലറ്റിക്‌സ് മത്സരവും നടത്തുന്നു. മത്സരങ്ങളില്‍ പങ്കെ ടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 17-ാം തീയതി ഉച്ചക്ക് 2 മണിക്ക് മുമ്പായി നിശ്ചിത അപേക്ഷ ഫോറത്തില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നഗരസഭയില്‍ പേര് രജിസ്റ്റര്‍ ചെയ്യേ ണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയത്ത് നഗരസഭ ഓഫീസുമായോ (ഫോണ്‍ 0485 2242339) യൂത്ത് കോര്‍ഡിനേറ്റര്‍ അമല്‍ രാജുമായോ (891700108) നേരിട്ട്ബന്ധപ്പെടാ

 

Back to top button
error: Content is protected !!