പിറവം കമ്പാനിയൻസ് ക്ലബിൽ വച്ച് ഡയബെറ്റിക് രോഗികൾക്കായി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

 

 

 

പിറവം: ലയൺസ് ഡിസ്ട്രിക്ട് 318 C യുടെയും പിറവം ലയൺസ് ക്ലബിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലയൺസ് ബീറ്റ് ഡയബെറ്റ്സ് പദ്ധതിയുടെ ഭാഗമായി പിറവം കമ്പാനിയൻസ് ക്ലബിൽ വച്ച് ഡയബെറ്റിക് രോഗികൾക്കായി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.. രക്ത പരിശോധന, പോഡിയാട്ടിക് ടെസ്റ്റ്, റെറ്റിനോപതിയുൾപ്പെടെ അയ്യായിരത്തിലധികം തുക ചെലവ് വരുന്ന പരിശോധനകളാണ് സൗജന്യമായി നടത്തിയത്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാരുടെ സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.

 

മുൻസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രസിഡൻ്റ് സോണിമോൻ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ദാസ് മങ്കിടി പദ്ധതി വിശദീകരണം നടത്തി. സജി കെ. പുതുമന, ഡോ. ജോയ് മങ്കിടി, തമ്പി മങ്കിടി, ബിനോയ് കള്ളാട്ടുകുഴി, ജോണി യോഹന്നാൻ, വിജു വാതക്കാട്ടേൽ, ഏലിയാസ് തുണ്ണാപറമ്പിൽ, ഡോ.ബാലു മാത്യു, ജോൺസൺ മാമലശ്ശേരി, തമ്പി ചെമ്മനം, ജോർജ് വീണാമഠത്തിൽ, ഈപ്പൻ പാപ്പനാൽ എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!